
ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കേരള ഇൻ സോൾവെൻസി പ്രൊഫഷണൽ ഫോറത്തിൻ്റെ സഹകരണത്തോടെ ഇൻസോൾവൻസി പ്രൊഫഷണലുകൾക്കായി സംഘടിപ്പിച്ച ദ്വിദിന ശിൽപശാല ഐ സി എസ് ഐ വൈസ് പ്രസിഡൻ്റ് ദ്വാരകാനാഥ് ചെന്നൂർ ഉദ്ഘാടനം ചെയ്യുന്നു. രാമചന്ദ്രൻ, ഷോൺ ജഫ് ക്രിസ്റ്റഫർ, വിവേക് കുമാർ, മധുസൂദനൻ ഇ പി, ഗോകുൽ വി ഷേണായി എന്നിവർ സമീപം
കൊച്ചി: ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കേരള ഇൻ സോൾവെൻസി പ്രൊഫഷണൽ ഫോറത്തിൻ്റെ സഹകരണത്തോടെ ഇൻസോൾവൻസി പ്രൊഫഷണലുകൾക്കായി ദ്വിദിന ശിൽപശാല ഐ സി എസ് ഐ കൊച്ചി ചാപ്റ്ററിൽ വച്ച് സംഘടിപ്പിച്ചു. ശിൽപശാല ഐ സി എസ് ഐ വൈസ് പ്രസിഡൻ്റ് ദ്വാരകാനാഥ് ചെന്നൂർ ഉദ്ഘാടനം ചെയ്തു.
ശിൽപശാലയിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രഗത്ഭർ ക്ലാസുകൾ നയിക്കും. ഉദ്ഘാടന സമ്മേളനത്തിൽ ഐ സി എസ് ഐ കൊച്ചി ചാപ്റ്റർ ചെയർമാൻ വിവേക് കുമാർ സ്വാഗതവും സെക്രട്ടറി ഗോകുൽ ഷേണായി നന്ദിയും പറഞ്ഞു. മധുസൂദനൻ, ഷോൺ ജഫ് ക്രിസ്റ്റഫർ, എം രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
Photo Courtesy - Google











